ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അമരക്കാരില്‍ പ്രമുഖനുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ചാലക്കുടി മണ്ഡലം തല സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി.
ചാലക്കുടി:ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അമരക്കാരില്‍ പ്രമുഖനുമായിരുന്ന കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ ചാലക്കുടി മണ്ഡലം തല സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി.
സിപിഐ ജില്ല എക്സിക്യൂട്ടീവംഗം ടി.പ്രദീപ്കുമാര്‍ അനുശോചനയോഗത്തില്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എം.വി.ഗംഗാധരന് അനുശോചന പ്രമേയം അവതരിപ്പിച്ചു. ബികെഎംയു ദേശീയ കൗണ്‍സിലംഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഏ.കെ.ചന്ദ്രന് മുഖ്യ അനുസ്മരണം നടത്തി.സിപിഎം ജില്ലാ കമ്മറ്റി അംഗം മുന്‍ എംഎല്‍എ ബി.ഡി.ദേവസ്സി,വി.ഒ.പൈലപ്പന്(കോണ്‍ഗ്രസ്സ്.ഐ),കെ.എസ്.അശോകന്(സിപിഎം)ടി.വി. പ്രജിത്ത്(ബി.ജെ.പി) കെ.എ.ഉണ്ണികൃഷ്ണന്(ബി.ഡി.ജെ.എസ്) പോള്‍ പുല്ലന്(ആര്‍ജെഡി)എം.വി.ജോണ്‍(കേരള കോണ്ഗ്രസ്സ്ജെ )ജോസ്.ജെ.പൈനാടത്ത്(ജനതാദള്‍എസ്)വി.ഐ.പോള്‍(എന്‍.സി.പി),എന്‍..സി.മമ്മൂട്ടി(ഐഎന്‍എല്‍)പി.ഡി.നാരായണന്(കോണ്‍ഗ്രസ്സ് എസ്).സിപിഐ മണ്ഡലം സെക്രട്ടറി സി.വി.ജോഫി സ്വാഗതവും,ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന് നന്ദിയും പറഞ്ഞു.