ചായ്പന്‍കുഴിയില്‍ നടത്തിയ സ്വീകരണം സനീഷ്കുമാര് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
കോടശ്ശേരി: കത്തോലിക്ക കോണ്‍ഗ്രസ് അഡ്വ. ബിജു പറയന്നിലം ക്യാപ്റ്റനായുള്ള അതിജീവന യാത്രക്ക് ചായ്പ്പന്‍കുഴിയില്‍ സ്വീകരണം നല്കി. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം. മനുഷ്യന്റെ ജീവനും ജീവനോപാധികള്‍ക്കും ഭരണഘടനാരമായ സംരക്ഷണം ഉറപ്പുവരുത്തണം. റബ്ബര്‍, നാളികേരം, ജാതിക്കായ, പഴം-പച്ചക്കറി, നെല്ല്, തുടങ്ങിയ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കണം. ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണം. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും മാന്യമായ വാര്‍ധക്യ പെന്ഷന് ഏര്‍പ്പെടുത്തണം. തുടങ്ങിയ വിവിധ ആവശ്യങ്ങളുയര്‍ത്തിയാണ് അതിജീവനയാത്ര. കാസര്‍ഗോഡ് നിന്നും ആരംഭിച്ച യാത്ര 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 22ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ധര്‍ണയോടെ സമാപിക്കും. ചായ്പന്‍കുഴിയില്‍ നടത്തിയ സ്വീകരണം സനീഷ്കുമാര് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത പ്രസിഡന്റ് പത്രോസ് വടക്കുംഞ്ചേരി അധ്യക്ഷനായി. ഡേവിസ് ഊക്കന്‍, ഫാ. ജിജോ ചക്കിയത്ത്, ഫാ. ജിജി കുന്നേല്‍, റിജു മാവേലില്‍, അഡ്വ. ലിജോ ജോണ്‍, സി.വി. ആന്റണി, കെ.പി. ജെയിംസ്, ജിന്നറ്റ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.