വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ 28-ാം വാർഷിക ആഘോഷം ജേക്കബ് തോമസ് ഐ . പി. എസ്. ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ 28-ാമത് വാർഷിക ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന കിഡ്സ് ഫെസ്റ്റ് “കിളി കൊഞ്ചൽ ” സിനി ആർട്ടിസ്റ്റ് അഞ്ജലി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. ജഗദ്ഗുരു ട്രസ്റ്റ് ട്രഷറർ ടി.എൻ. രാമൻ അധ്യക്ഷനായിരുന്നു. പരിപാടിയിൽ ചാലക്കുടി മുനിസിപ്പൽ വാർഡ് കൗൺസിലർ ലില്ലി ജോസ് മുഖ്യാഥിതി ആയിരുന്നു. വൈകിട്ട് നടന്ന സ്കൂൾ വാർഷിക ആഘോഷം “സുദർശനം – 2023” ജേക്കബ് തോമസ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീനിവാസൻ എം.കെ. അദ്ധ്യക്ഷനായിരുന്നു. ചാലക്കുടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു മുഖ്യാതിഥി ആയിരുന്നു . ജഗദ്ഗുരു ട്രസ്റ്റ് സെക്രട്ടറി കെ. പി. ഹരിദാസ് , സ്കൂൾ മാനേജർ യു. പ്രഭാകരൻ,ക്ഷേമസമിതി പ്രസിഡന്റ് കെ.എം. വിജയൻ സ്റ്റേറ്റ് മാതൃസമിതി സെക്രട്ടറി സൗമ്യ സുരേഷ് , വിദ്യാലയ സമിതി സെക്രട്ടറി രാജീവ് തങ്കപ്പൻ , സ്കൂൾ മാതൃസമിതി പ്രസിഡന്റ് സൗമ്യ സുരേഷ്,സ്കൂൾ സമിതി രക്ഷാധികാരി എൻ. കുമാരൻ , സ്കൂൾ എച്ച്. എം. ലതിക പി , ശിശു വാടിക മാതൃസമിതി പ്രസിഡന്റ് ശ്രുതി ഷൈനോ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്ഗേൾ ദേവപ്രിയ സജീവ് സ്വാഗതവും ഹെഡ്ബോയ് ടി.ജെ. കാർത്തിക് കൃതജ്ഞതയും രേഖപ്പെടുത്തി. കുട്ടികൾ അവതരിപ്പിച്ച വർണ്ണശബളമായ പരിപാടികൾ വാർഷിക ആഘോഷത്തിന്റെ മാറ്റ് കൂട്ടി.