ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ അതി ദാരിദ്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യക്കിറ്റുകൾ 12 കുടുംബങ്ങൾക്ക് കൈമാറി.
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ക്രിസ്തുമസ് ആഘോഷം ദെയ് ഗ്രേഷ്യ 2023 സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ് സന്ദേശം കൈമാറി. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ അതി ദാരിദ്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യക്കിറ്റുകൾ 12 കുടുംബങ്ങൾക്ക് കൈമാറി. . വിദ്യാർത്ഥികൾ വൈവിധ്യമാർന്ന ക്രിസ്തുമസ് പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി എൻ ഗോപകുമാർ ,എസ് എൻ ഇ എസ് പ്രസിഡൻറ് കെ. കെ കൃഷ്ണാനന്ദ ബാബു,എന്നിവർ ആശംസകൾ നേർന്നു . കൺവീനർ കെ. ജെ നിഷ നന്ദി പറഞ്ഞു.