ക്യാമ്പയിനിന്റെ സമാപന ചടങ്ങും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ചർച്ചയും അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു.
ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗ വിവേചനം അവസാനിപ്പിക്കാനും പ്രതിരോധിക്കാനും സംഘടിപ്പിച്ച ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ സമാപിച്ചു. ക്യാമ്പയിനിന്റെ സമാപന ചടങ്ങും ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ചർച്ചയും അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രാഹി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ വിംഗ് ) എം.സി ജ്യോതി അധ്യക്ഷയായി.
ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ സമാപന ചടങ്ങിന്റെ ഭാഗമായി സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗ വിവേചനം ഇല്ലാതാക്കുന്നതിനും വേണ്ടി ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ചർച്ചയും നടന്നു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ – ശിശു വികസന ഓഫീസർ പി. മീര, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മായ എസ്. പണിക്കർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീവിദ്യ എസ്. മാരാർ, മിഷൻ ശക്തി ഫിനാൻഷ്യൽ ലിറ്ററസി സ്പെഷ്യലിസ്റ്റ് ബി.എസ് സുജിത്ത്, ശിശു വികസന പദ്ധതി ഓഫീസർമാർ, സൂപ്പർവൈസർമാർ, സ്കൂൾ കൗൺസിലർമാർ, പോലീസ് ഉദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.