ഇരിങ്ങാലക്കുട: ന്യൂനപക്ഷമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യൻ ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്തു.ന്യൂനപക്ഷ മോർച്ച മണ്ഡലം ജന സെക്രട്ടറി ലാമ്പി റാഫേൽ,ഭാരവാഹികളായ സിക്സൺ മാളിയേക്കൽ,ജോർജ്ജ്ആളൂക്കാരൻ,ജോസ്,വർഗ്ഗീസ്, ബിജെപി ടൗൺ പ്രസിഡണ്ട് ലിഷോൺ ജോസ്, ജനറൽ സെക്രട്ടറി ബൈജു കൃഷ്ണദാസ്, സെക്രട്ടറി ജോസഫ് താണിക്കൽ എന്നിവർ സംസാരിച്ചു.
ന്യൂനപക്ഷമോർച്ചയുടെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം
