എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു.
ചാലക്കുടി: എലിഞ്ഞിപ്ര കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ എലിഞ്ഞി പ്ര ആൽഫാ ക്ലബിന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗ നിർണ്ണയവും ആൽഫാ ക്ലബ്ബ് ക്രിസ്തുമസ് – പുതുവത്സരാഘോഷവും നടന്നു. എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉൽഘാടനം ചെയ്തു. എം.എൽ.എ യുടെ ഷുഗർ ടെസ്റ്റ് ചെയ്ത് സൗജന്യ രോഗ നിർണ്ണയം ആരംഭിച്ചു. വാർഡ് മെമ്പർ കെ.കെ. സരസ്വതി, ആശാ വർക്കർ എം.കെ.രാധാമണി,വിൽസൻ വടക്കൻ, വിൽസൻ മേച്ചേരി ആരോഗ്യ പ്രവർത്തകരായ പി.എൽ. അജീബ്, വി.ജി.മേരി, കെ.കെ. വിനോദ്, എന്നിവർ സംസാരിച്ചു.