പി.എം.ശ്രീധരന്‍റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി.
ചാലക്കുടി:ചാലക്കുടിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ജനകീയ നേതാവായിരുന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി,എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍,ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച പി.എം.ശ്രീധരന്‍റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനയോഗം നടത്തി.സിപിഎം ജില്ലാ കൗണ്‍സിലംഗം മുന്‍ എംഎല്‍എ ബി.ഡി.ദേവസ്സി അധ്യക്ഷത വഹിച്ചു.സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗ്ഗീസ്,സനീഷ്കുമാര്‍ ജോസഫ് എംഎല്‍എ,എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍ കെ.വി.അബ്ദുള്‍ ഖാദര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം ടി.പ്രദീപ്കുമാര്‍,മണ്ഡലം സെക്രട്ടറി സി.വി.ജോഫി,മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ പരമേശ്വരന്‍,കോണ്‍ഗ്രസ്സ് ഐ ബ്ലോക്ക് പ്രസിഡന്‍റ് വി.ഒ.പൈലപ്പന്‍,സിപിഎം ഏരിയ സെക്രട്ടറി കെ.എസ്.അശോകന്‍,ജോസ്.ജെ.പൈനാടത്ത്, ഷോജന്‍ വിതയത്തില്‍(ജനതാദള്‍ എസ്).കെ.പി.ജോണി(ബി.ജെ.പി)ഡെന്നീസ്.കെ.ആന്‍റണി(കേരള കോണ്‍ഗ്രസ്സ് എം)തുടങ്ങിയവര്‍ സംസാരിച്ചു.