Channel 17

live

channel17 live

വലപ്പാട് വി എച്ച് എസ് എസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം എം എൽ എ നിർവ്വഹിച്ചു

വലപ്പാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നാട്ടിക നിയോജക മണ്ഡലം എംഎൽഎ സി സി മുകുന്ദൻ നിർവഹിച്ചു. സ്കൂൾ ജൂബിലി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സി പ്രസാദ് അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി നയന ജോസ് പദ്ധതി വിശദീകരിച്ചു.

നവകേരള മിഷൻ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി അനുവദിക്കപ്പെട്ട മൂന്ന് കോടി തൊണ്ണൂറ് ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.12,226 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പഠനാന്തരീക്ഷം ഒരുക്കും. കെട്ടിടത്തിൽ 11 ക്ലാസ് മുറികളും രണ്ട് ലാബുകൾ ഒരു സ്റ്റാഫ് റൂമുമാണ് ഒരുക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായുള്ള ക്ലാസ് മുറിയും ലിഫ്റ്റ് സ്ഥാപിക്കാനുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. കില, പി എം യു എൽ എസ് ജി ഡിയുമായി കോർത്തിണക്കി പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 15 മാസത്തിനുള്ളിൽ പൂർത്തിയാക്കും.

പരിപാടിയിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് , മുൻ നാട്ടിക എംഎൽഎ ഗീതാഗോപി, സ്കൂൾ ഹെഡ്മിസ്ട്രസ് ടി ജി ഷീജ, വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത്, വാർഡ് മെമ്പർ ഇ പി അജയഘോഷ്, വികസന സമിതി ചെയർമാൻ സുഭാഷ് ചന്ദ്രൻ, ഒ എസ് എ ചെയർമാൻ സി എ ആവാസ്, സി പി സാലിഹ്, പിടിഎ പ്രസിഡണ്ട് ഷഫീഖ് വലപ്പാട്, സ്കൂൾ പ്രിൻസിപ്പൽ കെ ടി അജിത് കുമാർ , വി എച്ച് എസ് സി പ്രിൻസിപ്പാൾ പി എസ് സിനി, വിദ്യാകിരണം കോഡിനേറ്റർ എൻ കെ രമേശ്, സ്കൂൾ ലീഡർ സി ആർ അതുൽ കൃഷ്ണ, പൂർവ്വകാല അധ്യാപകരായ ഗോവിന്ദൻ മാസ്റ്റർ ജയരാജൻ മാസ്റ്റർ, ബി ആർ സി കോഡിനേറ്റർ ടി വി ചിത്രകുമാർ, വികസന സമിതി അംഗങ്ങളായ തോമസ് മാസ്റ്റർ, ടി എ പ്രേംദാസ്, കെ ബി മണിലാൽ, എ എ ആൻറണി, ടി പി ജോസ്, ഇഖ്ബാൽ, എം എം ജോസ് താടിക്കാരൻ, എസ് എം സി ചെയർപേഴ്സൺ പി കെ രമ്യ, എം പി ടി എ പ്രസിഡൻറ് സോഫിയ സുബൈർ, പി ടി എ വൈസ് പ്രസിഡണ്ട് ഫസീല നൗഷാദ്, അഡ്വ. ശോഭൻകുമാർ, മുൻ പിടിഎ പ്രസിഡന്റുമാരായ ഹമീദ് തടത്തിൽ, ശശികല ശ്രീവത്സൻ തുടങ്ങിയവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!