Channel 17

live

channel17 live

മാളയില്‍ സി ഒ എ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു

മാള: ചെറുകിട കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയാണ് കോര്‍പ്പറെറ്റുകളെ നിലംപരിശാക്കാനുള്ള കവചമെന്നു തെളിയിച്ച സംഘടനയാണ് സി ഒ എ എന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.വിരാജൻ. മാളയില്‍ സി ഒ എ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേബിള്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളില്‍ കേരളാ വിഷന്‍ ഇന്ത്യയിലെ ഒന്നാം നിരയിലേക്ക് എത്തിയത് ഒറ്റക്കെട്ടായി നിന്നതിന്‍റെ ഉദാഹരണമാണെന്നും കെ.വിരാജൻ ചൂണ്ടിക്കാട്ടി.

മേഖല പ്രസിഡന്റ് എം.ബി.രാജു അദ്ധ്യക്ഷത വഹിച്ചു. പി.എൽ. ജോണി, പി.എസ്.സുബിതൻ, കെ.എ തോമസ്, പി.ആന്റണി എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. കെ.സി.സി എൽ എംഡി പി.പി.സുരേഷ് കുമാർ, തൃശൂർ കേരള വിഷൻ ചെയർമാൻ പി.എം.നാസർ, സിഒഎ ജില്ലാ എക്സിക്യൂട്ടിവ് അംഗം മോഹനകൃഷ്ണൻ, പി.എം.സുമേഷ്, ജിജോ ജോസഫ് എന്നിവർ സംസാരിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!