പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ 23 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. 2023 – 24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം രൂപയോളം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷയായി. ക്ഷേമ കാര്യസമിതി ചെയര്‍പേഴ്‌സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു.വിജയന്‍, പഞ്ചായത്തംഗങ്ങളായ എ.എസ് സുനില്‍കുമാര്‍, നിജി വത്സന്‍, നിഖിത അനൂപ്, മനീഷ മനീഷ്, മണി സജയന്‍ എന്നിവര്‍ അതാത് വാര്‍ഡുകളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു. മുരിയാട് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ അസി. സെക്രട്ടറി പി. ബി ജോഷി, ജനപ്രതിനിധികള്‍, ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.