Channel 17

live

channel17 live

ഗവ.മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ട്; രണ്ടാംഘട്ട നവീകരണം തുടങ്ങി

വിദ്യാർഥികളുടെ കായിക സ്വപ്നങ്ങൾക്ക് ഉണർവേകി കുന്നംകുളം ഗവ.മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ 69.83 ലക്ഷം രൂപ വിനിയോഗിച്ചുള്ള രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രൗണ്ടിന്റെ ലെവലിംഗ്, 15 സെന്റീമീറ്റർ കനത്തിൽ ഗ്രൗണ്ട് സോഫ്റ്റ് ലയർ, ഡ്രയിനേജ്, ബോൾ പുറത്ത് പോകാതിരിക്കാൻ 8 മീറ്റർ ഉയരത്തിൽ ഫെൻസിംഗ്, ക്രിക്കറ്റ് പിച്ച് എന്നീ പ്രവൃത്തികളാണ് രണ്ടാം ഘട്ടത്തിൽ നടത്തുക. ഇതോടെ ഗ്രൗണ്ടിൽ മഡ് ഫുട്ബോൾ കോർട്ടിനും ക്രിക്കറ്റ് നെറ്റ് പ്രാക്ടീസിനുമായി സൗകര്യമൊരുങ്ങും. കൂടാതെ ദൈനംദിന പരിശീലനം നടത്താനും കബഡി, ഖൊ ഖൊ, വോളിബോൾ തുടങ്ങീ കായിക ഇനങ്ങൾ നടത്താനും കഴിയും. മഴക്കാലത്ത് നാച്വറൽ ടറഫിലെ പ്രാക്ടീസ് ഗവ.മോഡൽ ബോയ്സ് സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റാം.

42 ലക്ഷം രൂപ ചെലവിൽ നടത്തിയ ഗ്രൗണ്ടിന്റെ ചുറ്റുമതിൽ നിർമ്മാണം ആദ്യഘട്ട പ്രവൃത്തിയിൽ പൂർത്തീകരിച്ചിരുന്നു. സ്പോർട്സ് ഡിവിഷനിലെയും ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാലയത്തിലെയും കുട്ടികൾക്ക് കായിക വിനോദത്തിന് ഗ്രൗണ്ട് വലിയൊരു മുതൽക്കൂട്ടാകും. കുന്നംകുളത്തെ സ്പോട്സ് ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തികൾക്ക് ഊർജ്ജം പകരുന്ന പദ്ധതിയാണിത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!