Channel 17

live

channel17 live

ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി: കരനെല്‍ക്കൃഷി വിളവെടുപ്പ് ആവേശമായി

തരിശായി കിടക്കുന്ന പ്രദേശങ്ങള്‍ കാര്‍ഷികയോഗ്യമാക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കൈപ്പറമ്പ് പഞ്ചായത്ത് വിളയിച്ച കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് നടന്നു. കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

പഞ്ചായത്തിലെ 12ാം വാര്‍ഡിലെ ചെമ്മങ്ങാട്ടുവളപ്പില്‍ സി.എ. രാധാകൃഷ്ണന്റെ കൃഷിയിടത്തിലാണ് കരനെല്‍ക്കൃഷി നടത്തിയത്. രണ്ടേക്കറോളം വരുന്ന കൃഷിയിടത്തില്‍ ഒന്നര ഏക്കറിൽ ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് വിളയിച്ചത്. ബാക്കി കൃഷിയിടത്തില്‍ വെണ്ട, പാവല്‍, കോവയ്ക്ക, പടവലം, പയര്‍, വാഴ, ഇഞ്ചി, മഞ്ഞള്‍ എന്നിവയും വിളഞ്ഞ് നില്‍ക്കുന്നുണ്ട്. പരമ്പരാഗത രീതിയില്‍ ജൈവവളവും പച്ചിലയും ഉപയോഗിച്ചാണ് കൃഷി ചെയ്തത്.

തികച്ചും ജൈവരീതിയില്‍ കരനെല്‍ക്കൃഷിയില്‍ വിജയം കൈവരിച്ച സി.എ. രാധാകൃഷ്ണനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. ലെനിന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് അംഗം സി. ഔസേപ്പ് അദ്ധ്യക്ഷനായി. കൃഷി ഓഫീസര്‍ ഡോ. ജസ്‌ന മരിയം പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം സുഷിത ബാനിഷ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ സി.ഡി. ഔസേപ്പ്, സുനില്‍ കണ്ടിരുത്തി, കണ്‍വീനര്‍ ശ്രീകുമാര്‍, അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഭരണസമിതി അംഗം സി.കെ. രവീന്ദ്രന്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അജികുമാര്‍, കൃഷ്ണന്‍കുട്ടി, എന്‍.ജെ. ശ്രീകുമാര്‍, സി.എ. നന്ദകുമാര്‍, കെ.കെ. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!