Channel 17

live

channel17 live

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ വാർഷിക പൊതുയോഗം

ചാലക്കുടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ ചാലക്കുടി ടൗൺ ഈസ്റ്റ് യൂണിറ്റിൻ്റെ മുപ്പത്തിരണ്ടാ മത് വാർഷിക പൊതുയോഗം നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട്എം തുളസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ കെ ജോണി അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി എം വി ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം പി ജോണി,സി ഡി ജോസ്, കെ കാർത്തികേയമേനോൻ, കെ എസ് വിജയകുമാർ, എം എ നാരായണൻ മാസ്റ്റർ, പി എം ബാബുഎന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി എം ആനന്ദഭവൻ വരണാധികാരി ആയിരുന്നു.

കേന്ദ്രസർക്കാരും, മറ്റു സംസ്ഥാനസർക്കാരുകളും ഇതിനോടകം അനുവദിച്ചു കഴിഞ്ഞതും കേരളത്തിൽ അനുവദിച്ചിട്ടില്ലാത്തതുമായ 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക,പെൻഷൻ പരിഷ്‌കരണകുടിശ്ശിക യുടെയും ക്ഷാമാശ്വാസകുടിശ്ശികയുടേയും അവശേഷിക്കുന്ന തവണകൾ ഒറ്റത്തവണയായി വിതരണം ചെയ്യുക, മെഡിസെപിന്റെ അപാകതകൾ പരിഹരിക്കുക, കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുനപരിശോധനയ്ക്കായി നിയോഗിച്ച കമ്മിറ്റി എത്രയും വേഗം സ്റ്റാറ്റ്യുട്ടറി പെൻഷൻ നടപടികൾ പുനസ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കുക മുതലായ കാര്യങ്ങൾ യോഗം സർക്കാരിനോടാവശ്യപ്പെട്ടു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!