എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി കോതകുളത്തിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം എ സി മൊയ്തീന് എം എല്‍ എ നിര്‍വഹിച്ചു.
എരുമപ്പെട്ടി പഞ്ചായത്തിലെ കുട്ടഞ്ചേരി കോതകുളത്തിന്റെ പൂര്‍ത്തീകരണ ഉദ്ഘാടനം എ സി മൊയ്തീന് എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ് ബസന്ത് ലാല്‍ അധ്യക്ഷനായി. എം എല്‍ എയുടെ താല്പര്യ പ്രകാരം സംസ്ഥാന കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പിന്റെയും കെ എല്‍ ഡി സിയുടേയും നേതൃത്വത്തില്‍ രാഷ്ട്രീയ കൃഷി വികസന യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്.
ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, ബ്ലോക്ക് മെമ്പര്‍ ഡോ. വി സി ബിനോജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഗിരീഷ്, സ്ഥിരംസമിതി അധ്യക്ഷ സുമന സുഗതന്, മെമ്പര്‍മാരായ സ്വപ്ന പ്രദീപ്, എം കെ ജോസ്, എന്‍ പി അജയന്, പി എം സജി, കെ എല്‍ ഡി സി ചീഫ് എഞ്ചിനീയര്‍ പി കെ ശാലിനി, കെ സി ഫ്രാന്‍സീസ്, കെ എം അഷറഫ് തുടങ്ങിയവര്‍ പങ്കെടുത്തു.