സംസ്ഥാനത്തിന് മാതൃകാപരമായി എളവള്ളിയില്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി.
ആരോഗ്യരംഗത്ത് ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ എളവള്ളിയില്‍ ശ്രീലങ്കന്‍ പഠനസംഘമെത്തി. സംസ്ഥാനത്തിന് മാതൃകാപരമായി എളവള്ളിയില്‍ നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും സംഘം വിലയിരുത്തി. ശ്രീലങ്കയിലെ വുമണ്‍ ആന്റ് മീഡിയ കളക്ടീവ് ഏജന്‍സി വഴി പ്രാദേശിക സഭ കൗണ്‍സില്‍ മെമ്പര്‍മാരായ 27 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്തിന്റെ വൈവിധ്യമാര്‍ന്ന നൂതന പദ്ധതികളെക്കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു.
എളവള്ളി കുടുംബാരോഗ്യ കേന്ദ്രം, ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ച സംഘത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ്, ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, എന്‍.ബി. ജയ, ടി.സി. മോഹനന്‍, സെക്രട്ടറി തോമസ് രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി മാത്യു ആന്‍ഡ്രൂസ്, കില ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. ബാബു, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എസ്. അജോഷ് തമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു.