വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരുപ്പടന്ന ചതുരുക്കളം നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു.
വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് കരുപ്പടന്ന ചതുരുക്കളം നവീകരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ജലസേചന വകുപ്പ് 68 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്. സംരക്ഷണഭിത്തിയും ഒരുക്കും. വെള്ളങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് അധ്യക്ഷനായി. വാര്‍ഡ് അംഗങ്ങളായ എം എച്ച് ബഷീര്‍, ടി കെ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.