അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു.
അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ നിര്‍മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ നിര്‍വഹിച്ചു. ആസ്തിവികസന ഫണ്ടില്‍ നിന്നും 18 ലക്ഷം ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുന്നത്. തങ്ങാലൂരില്‍ 686 സ്ക്വയര്‍ഫീറ്റില്‍ നിര്‍മിക്കുന്ന 108-ാം നമ്പര്‍ കെട്ടിടത്തില്‍ ക്ലാസ് റൂം, ഓഫീസ് റൂം, ഡൈനിങ് റൂം, കിച്ചണ്‍, സ്റ്റോര്‍ റൂം, വരാന്ത, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ടോയ്ലറ്റുകള്, വാഷ് റൂം സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അവണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എന്‍ കെ രാധാകൃഷ്ണന്, അഞ്ജലി സതീഷ്, തോംസണ്‍ തലക്കോടന്‍, വാര്‍ഡ് മെമ്പര്‍മാരായ ബിന്ദു സോമന്, ജിഷ പ്രദീപ്, ഐസിഡിഎസ് ഓഫീസര്‍ സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.