നൂലുവള്ളി തൈനാത്തൂടന്‍ വീട്ടില്‍ തങ്കമണിക്ക് കെ കെ രാമചന്ദ്രന് എംഎല്‍എ ആധാരത്തിന്റെ പകര്‍പ്പ് വീട്ടിലെത്തി കൈമാറി.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ നൂലുവള്ളി സ്വദേശിനിയായ തങ്കമണിക്ക് പുതുക്കാട് നവകേരള സദസ്സ് കൈത്താങ്ങായി. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് നഷ്ടപ്പെട്ട ആധാരത്തിന്റെ പകര്‍പ്പ് നവകേരള സദസ്സില്‍ സമര്‍പ്പിച്ച നിവേദനം മുഖേന തങ്കമണിക്ക് ലഭ്യമായി. നൂലുവള്ളി തൈനാത്തൂടന്‍ വീട്ടില്‍ തങ്കമണിക്ക് കെ കെ രാമചന്ദ്രന് എംഎല്‍എ ആധാരത്തിന്റെ പകര്‍പ്പ് വീട്ടിലെത്തി കൈമാറി.
അഞ്ച് വര്‍ഷം മുമ്പ് മരണമടഞ്ഞ ഭര്‍ത്താവ് തൈനാത്തൂടന്‍ വേലായുധന് ഏറെക്കാലം ഈ പ്രമാണം വീണ്ടെടുക്കാനായി ശ്രമിച്ചിരുന്നു. 14 സെന്റ് സ്ഥലത്തിന്റെ 80 വര്‍ഷം പഴക്കമുള്ള ആധാരത്തിന്റ പകര്‍പ്പ് നഷ്ടപ്പെട്ടത് 45 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. വേലായുധന്റെ പിതാവ് കൃഷ്ണന് എഴുതി കിട്ടിയ ഭൂമി ആയിരുന്നു 14 സെന്റ് സ്ഥലം. ഇത് വീണ്ടെടുക്കാന്‍ നിരവധി തവണ ബന്ധപ്പെട്ട ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും രേഖകള്‍ ഒന്നും തന്നെ ലഭിച്ചില്ല. തുടര്‍ന്നാണ് തലോരില്‍ നടന്ന നവകേരള സദസില്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് നെല്ലായി രജിസ്ട്രാര്‍ ഓഫീസര്‍ക്ക് ലഭിച്ച നിര്‍ദ്ദേശത്തിന്റെ ഫലമായാണ് മൂലാധാരം കണ്ടെത്താന്‍ സാധിച്ചത്.
ആധാരത്തിന്റെ പകര്‍പ്പ് കൈമാറുന്ന ചടങ്ങില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര് രഞ്ജിത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, വാര്‍ഡ് അംഗങ്ങളായ എന്‍ പി അഭിലാഷ്, സീബ ശ്രീധരന് തുടങ്ങിയവര്‍ പങ്കെടുത്തു.