മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാളിന് പൂവത്തൂശ്ശേരി ഇടവക വികാരി റവ ഫാ ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ കോടിയേറ്റി.
കുഴുർ : മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാളിന് പൂവത്തൂശ്ശേരി ഇടവക വികാരി റവ ഫാ ഡോ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ കോടിയേറ്റി. കുഴുർ ഇടവക വികാരി റവ ഫാ ഫ്രാൻസൺ തന്നാടൻ, കാക്കുളിശ്ശേരി ഇടവക വികാരി റവ ഫാ വിൽസൺ മൂക്കനാംപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു.
25 നു നവനാൾ കുർബാനക്ക് ശേഷം 7 മണിക്ക് ചരിത്ര സംഗീത ചവിട്ടുനാടകമായ പുണ്യവാൻ ചാവറയച്ചൻ പ്രദർശിപ്പിച്ചു. 26 നു വൈകുന്നേരം 6.30 നു ഇടവക ദിനാഘോഷ പരിപാടികൾ 27 നു രാവിലെ 7 നു 2025 വർഷത്തേക്കുള്ള പ്രസുദെന്തി വാഴ്ച, വി. ബലി,ലദീഞ്,നൊവേന രൂപം എഴുന്നള്ളിച്ചു വക്കൽ, യൂണിറ്റുകളിലേക്ക് അമ്പു എഴുന്നള്ളിപ്പ് വൈകുന്നേരം 8 മണിക്ക് അമ്പ് എഴുന്നള്ളിപ്പ് പള്ളിയിൽ സമാപിക്കുന്നു. 28 തിരുനാൾ ദിനം രാവിലെ 10 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന വൈകുന്നേരം 4 ന് കുർബാനക്ക് ശേഷം ആഘോഷമായ തിരുനാൾ പ്രദക്ഷിണം. രാത്രി 7 ന് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകുമെന്നു ഇടവക വികാരി റവ ഫാ ഫ്രാൻസൺ തന്നാടൻ, തിരുനാൾ ജനറൽ കൺവീനർ ശ്രീ തോമസ് ചെങ്ങിനിയാടൻ, കൈക്കാരന്മാർ ശ്രീ ബാബു പാറക്കൽ, ശ്രീ ഷാജു കൊടിയൻ എന്നിവർ അറിയിച്ചു.