കുന്നംകുളം നഗരസഭയേയും പോർക്കുളം ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഫയർ സ്റ്റേഷൻ പൊന്നം സെൻ്റർ – മങ്ങാട് റോഡ് എ.സി മൊയ്തീൻ എംഎൽഎ നാടിന് സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി 51 ലക്ഷം രൂപ ചെലവഴിച്ചാണ് അത്യാധുനിക ബി.എം.ബി.സി നിലവാരത്തിൽ റോഡ് നിർമ്മാനം പൂർത്തീകരിച്ചത്.പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ. രാമകൃഷ്ണൻ അധ്യക്ഷനായി. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ് എന്നിവർ മുഖ്യാതിഥികളായി. നഗരസഭാ വൈസ് ചെയർമാൻ സൗമ്യ അനിലൻ, പോർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിഷ ശശി, കൗൺസിലർമാരായ വിജിത പ്രജി, കെ.സി നിഖിൽ, പഞ്ചായത്ത് സെക്രട്ടറി ലിൻസ് ഡേവിസ്, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു