ആദിവാസികൾക്കടക്കം മലയോര മേഖലയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന യുവതി അറസ്റ്റിൽ. പുളിയിലപ്പാറ താഴിശ്ശേരി വീട്ടിൽ സീമയെ(36) യാണ് അതിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു.
പുളിയിലപ്പാറ ഭാഗത്ത് വീടുകളിൽ കഞ്ചാവ് വില്പനയുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അതിരപ്പിള്ളി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരുടെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.