Channel 17

live

channel17 live

സമുദായത്തിൻറെ മാത്രമല്ല, സമൂഹത്തിൻറെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള ഉത്തരവാദിത്വം യോഗക്ഷേമ സഭക്കുണ്ട്

മാള  സമുദായത്തിൻറെ മാത്രമല്ല സമൂഹത്തിൻറെ ഉയർച്ചക്കു വേണ്ടി പ്രവർത്തിക്കുവാനുള്ള ധാർമ്മിക ഉത്തര വാദിത്വ० യോഗ ക്ഷേമ സഭക്കുണ്ടെന്നു० അതിന് പുതിയ വിടിയു० എ०ആർബി യു०ഉയർന്ന് വരണമെന്നു० യോഗ ക്ഷേമ സഭ സ०സ്ഥാന പ്രസിഡണ്ട് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പൂപ്പത്തിയിലെ യോഗക്ഷേമ സഭ ഉപ സഭ മന്ദിരം നാടിനു സമർപ്പിച്ചു കൊണ്ട് സ०സാരിക്കുകയായിരുന്നു അദ്ദേഹം. സ०സ്ഥാന സെക്രട്ടറി കെഡി ദാമോദരൻ മുൻ യോഗ ക്ഷേമ സഭ പ്രവർത്തകരെ ആദരിച്ചു. പൊയ്യ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ് മുഖ്യാതിഥിയായിരുന്നു. ഉപ സഭ പ്രസിഡണ്ട് ടിഎൻ വിഷ്ണു ന०പൂതിരി അദ്ധ്യക്ഷത വഹിച്ചു. യോഗ ക്ഷേമ സഭ മദ്ധ്യ മേഖല പ്രസിഡണ്ട് ടിഎൻ മുരളീധരൻ, തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഹരി പഴങ്ങാ०പറ०പ്, തൃശ്ശൂർ ജില്ലാ സെക്രട്ടറി കാവനാട് കൃഷ്ണൻ, സഭ തൃശ്ശൂർ ജില്ലാ വനിത പ്രസിഡണ്ട് പാർവ്വതിക്കുട്ടി, ശ്രീകൃഷ്ണൻ പന്തൽ, ടിഎൻ രവീന്ദ്രൻ, മഴമ०ഗല० രമേശൻ ന०പൂതിരി, എൻകെ ശ്രീകുമാർ, ടിഎ० ശങ്കരൻ ന०പൂതിരി എന്നിവർ സ०സാരിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികളെ യോഗത്തിൽ ആദരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!