മാനേജർ ടി.കെ. ആദിത്യവർമ രാജ അധ്യക്ഷത വഹിച്ചു.
പൂലാനി വി.ബി. നഴ്സറി, എൽ.പി, യു.പി. സ്കൂളുകളുടെ വാർഷികാഘോഷങ്ങളും അധ്യാപക, രക്ഷാകർതൃ , മാതൃസംഗമവും മേലൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു.മാനേജർ ടി.കെ. ആദിത്യവർമ രാജ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന യു.പി.സ്കൂൾ പ്രധാനാധ്യാപിക ടി.വി.ശോഭയ്ക്ക് യാത്രയയപ്പ് നൽകി. ഫോട്ടോ അനാച്ഛാദനം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ അമ്പിളി സുധീഷ് നിർവഹിച്ചു. എൻഡോവ്മെൻ്റുകളും സമ്മാനങ്ങളും സംസ്കൃതം സ്കോളർഷിപ്പുകളും ബ്ലോക്ക് പഞ്ചായത്തംഗം രമ്യ വിജിത്ത്, പഞ്ചായത്തംഗം ഇ.ആർ.രഘുനാഥ്, റിട്ട. ഹെഡ്മാസ്റ്റർ പി.ജി.ശ്രീനിവാസൻ എന്നിവരും എൽ എസ് എസ് , യു എസ് എസ് വി ജയികൾക്കുള്ള പുരസ്കാരം ചാലക്കുടി ബി.പി.സി സി.ജി.മുരളീധരനും നൽകി.പി.ടി.എ പ്രസിഡൻ്റുമാരായ പി.പി.സതീശൻ, പി.പി.ബാബു, സി കെ എം എൻ എസ് എസ് സ്കൂൾ മാനേജർ സി.പ്രകാശ് കുമാർ, പഞ്ചായത്തംഗം അംബിക ബാബു, എൽ പി ഹെഡ്മിസ്ട്രസ് ജോളി ജേക്കബ്, യു പി സ്റ്റാഫ് പ്രതിനിധി കെ.വി.ഗ്രീഷ്മ ,ഒ എസ് എ പ്രസിഡൻ്റ് ടൈറ്റസ് മൂഞ്ഞേലി, റിട്ട. ഹെഡ്മാസ്റ്റർ എൻ.ടി. കുഞ്ഞുവറീത്, സ്കൂൾ ലീഡർമാരായ പി.എ.ഗോകുൽ ഘോഷ്, ഹെമാനിക പ്രവീൺ, സ്റ്റാഫ് സെക്രട്ടറിമാരായ വിനീത വാസുദേവൻ, സിബി ബേബി എന്നിവർ പ്രസംഗിച്ചു.