Channel 17

live

channel17 live

താലൂക്ക് തല തിരുവാതിരക്കളി മത്സരം സമാപിച്ചു

താലൂക്ക് തല തിരുവാതിരക്കളി മത്സരം സമാപിച്ചു,മുകുന്ദപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ മേഖലകളിൽ നടന്ന തിരുവാതിര കളി മത്സരത്തിൽ വിജയിച്ചു വന്ന 14 ടീമുകളുടെ ഫൈനൽ മത്സരം ചാലക്കുടി സി കെ എം എൻ എസ് എസ് സ്കൂളിൽ വച്ച് നടന്നു, താലൂക്ക് യൂണിയൻ പ്രസിഡണ്ട് അഡ്വക്കറ്റ് ഡി ശങ്കരൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡണ്ട് പി ആർ അജിത് കുമാർ അധ്യക്ഷത വഹിച്ചു, വാശിയേറിയ തിരുവാതിരക്കളി മത്സരത്തിൽ ഒന്നാം സ്ഥാനം കൂടപ്പുഴ എൻഎസ്എസ് കരയോഗവും, രണ്ടാം സ്ഥാനം വല്ലപാടി കരയോഗവും, മൂന്നാം സ്ഥാനം കാതിക്കുടം കരയോഗത്തിനും ലഭിച്ചു, സമാപന സമ്മേളനത്തിൽ വിജയികൾക്ക് താലൂക്ക് യൂണിയൻ സെക്രട്ടറി കെ രവീന്ദ്രൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡണ്ട് പിആർ അജിത് കുമാർ എന്നിവർ സമ്മാനദാനവും ക്യാഷ് അവാർഡും നൽകി, കമ്മിറ്റിയംഗം കെ ദിനേശ് കുമാർ, ചാലക്കുടി മേഖല കൺവീനർ രമേഷ് കുമാർ കുഴിക്കാട്ടിൽ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!