ബാങ്കിൻ്റെ പട്ടേപ്പാടം ബ്രാഞ്ച് ഹാളിൽ പ്രശസ്ത സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു.
തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ യോഗ പരിശീലന പരിപാടി ആരംഭിച്ചു. ബാങ്കിൻ്റെ പട്ടേപ്പാടം ബ്രാഞ്ച് ഹാളിൽ പ്രശസ്ത സാഹിത്യകാരൻ ഖാദർ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി.എസ് സജീവൻ, റിട്ടയേർഡ് അസിസ്റ്റൻ്റ് രജിസ്റ്റാർ പി എസ് ശങ്കരൻ, ബ്രാഞ്ച് മാനേജർ ജോളി മാത്യു, രാജൻ ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു. യോഗ അദ്ധ്യാപകരായ ഷൈജു തെയ്യാശ്ശേരി, ദിവ്യാ ഷൈജു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.