Channel 17

live

channel17 live

പഞ്ചായത്ത് സംവിധാനത്തെ പഠിക്കാന്‍ തമിഴ്‌നാട് സംഘം തോളൂരിലെത്തി

കേരളത്തിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാതൃക പഠിക്കുന്നതിനായി കിലയില്‍ എത്തിയ തമിഴ്‌നാട് സംഘം തോളൂര്‍ പഞ്ചായത്തും ഘടക സ്ഥാപനങളും സന്ദര്‍ശിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം, വില്ലുപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളില്‍ നിന്നായി എത്തിയ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍, സെക്രട്ടറിമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരടുങ്ങുന്ന 28 അംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. പഞ്ചായത്തിന്റെ ഘടക സ്ഥാപനങ്ങളായ കൃഷി ഭവന്‍, മൃഗാശുപത്രി, ആയൂര്‍വേദ ആശുപത്രി, അമൃതം ഫുഡ് സെന്റര്‍ എന്നിവ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കിലയില്‍ നിന്ന് പദ്ധതികളെയും പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള ക്ലാസുകള്‍ക്ക് ശേഷമാണ് തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ പഠന സന്ദര്‍ശനം നടത്തിയത്.

സന്ദര്‍ശന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ രഘുനാഥന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സണ്‍, കെ.ജി പോള്‍സണ്‍, ശ്രീകല കുഞ്ഞുണ്ണി, ഷീന തോമസ്, അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് എന്നിവര്‍ പദ്ധതികളെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!