പുല്ലൂർ :കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ജൻശിക്ഷൺ സൻസ്ഥാൻ തൃശ്ശൂരിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സൗജന്യ തൊഴിൽ പരിശീലന പദ്ധതിയായ പഴം പച്ചക്കറി സംസ്ക്കരണം എന്ന കോഴ്സിന്റെ പൂർത്തീകരണത്തോടനുബന്ധിച്ചുള്ള അസ്സസ്മെന്റ് മുരിയാട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ റോസ്മി ജയേഷ് നിർവഹിച്ചു.ജൻശിക്ഷൺസൻസ്ഥാൻ തൃശ്ശൂർ ഡയറക്ടർ സുധ സോളമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ എസ് എസ് റിസോഴ്സ് പേഴ്സൺ സത്യ സദാനന്ദൻ ഗുണഭോക്താക്കൾക്ക് പരീക്ഷ നടത്തി.ഊക്കൻ മെമ്മോറിയൽ സ്കൂൾ ഹെഡ് മിസ്ട്രെസ് Sr. ഷൈജ, ജെ എസ് എസ് ജീവനക്കാരായ ഒ വി ദീപ, അഞ്ജലി കെ യു എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ജെ എസ് എസ് ഗുണഭോക്താവായ ജിയ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.
സൗജന്യ തൊഴിൽ പരിശീലന പദ്ധതി
