Channel 17

live

channel17 live

ലൈഫ് പദ്ധതിക്കും സാമൂഹ്യനീതിക്കും മുൻഗണന നൽകി പടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

പടിയൂർ : പടിയൂർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ വി സുകുമാരൻ ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ലൈഫ് പദ്ധതിക്കും സാമൂഹ്യനീതിക്കും പ്രഥമ പരിഗണന നൽകിയാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ കാർഷിക, പശ്ചാത്തല മേഖലകൾക്കും അർഹമായ പരിഗണനയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിമൂന്ന് കോടി പതിനെട്ട് ലക്ഷത്തി മുപ്പത്തി മുവ്വായിരം രൂപ വരവും ഇരുപത്തിമൂന്ന് കോടി തൊണ്ണൂറ്റിഒന്ന് ലക്ഷത്തി ഇരുപത്തി മുവ്വായിരം രൂപ പ്രതീക്ഷിത ചിലവും നാൽപ്പത്തിഒന്ന് ലക്ഷത്തി മുപ്പത്തിഏഴായിരം മുന്നൂറ്റിഎൺപത്തിമൂന്ന് രൂപ നീക്കി ബാക്കിയും ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പടിയൂർ ഗ്രാമ പഞ്ചായത്തിലെ വികസന കാഴ്ചപ്പാടും ജനക്ഷേമ പ്രവർത്തനങ്ങളും ലക്ഷ്യം വക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലത സഹദേവൻ അഭിപ്രായപ്പെട്ടു. തെക്കൻ പ്രദേശങ്ങളിലേക്ക് ശുദ്ധ ജലം എത്തിക്കുന്നതിനുള്ള കെ എൽ ഡി സി – ഷൺമുഖം കനാൽ സംയോജന പദ്ധതിക്ക് സംസ്ഥാന ഗവൺമെൻറ് ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചത് പടിയൂരിലെ കാർഷിക മേഖലക്ക് ഗുണകരമാകുന്നതാണെന്നും പ്രസിഡണ്ട് കൂട്ടിച്ചേർത്തു.ചർച്ചക്ക് ശേഷം ബഡ്ജറ്റ് ഐകകണ്ഠേന അംഗീകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!