Channel 17

live

channel17 live

ഹരിതകർമ്മസേന അംഗങ്ങൾക്കായുള്ള ത്രിദിന ഖരമാലിന്യ പരിപാലന പരിശീലനം നടത്തി

ഹരിതകർമ്മസേന അംഗങ്ങൾക്കായുള്ള ത്രിദിന ഖരമാലിന്യ പരിപാലന പരിശീലനം നഗരസഭ ജൂബിലി ഹാളിൽ ചാലക്കുടി മുനിസിപ്പൽ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ സ്‌റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ സുരേഷ്‌കുമാർ സി എല്ലാവർക്കും നന്ദി പറഞ്ഞു .ഹരിതകർമ്മസേനയുടെ വരുമാനം മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങളും മികച്ച ആശയവിനിമയശേഷി വർദ്ധിപ്പിക്കുന്നതിനും മാലിന്യപരിപാലനതൊഴിൽ നിയമങ്ങളെക്കുറിച്ചും സംരഭകത്വ സാധ്യതകളെപ്പറ്റിയും കിലയും കെ എസ് ഡബ്ലിയു എം പി യും ചേർന്ന് സംയുക്തമായിട്ടാണ് ത്രിദിന പരിശീലനം നടത്തിയത്.
കില ഫാക്കൽറ്റി വി കെ ശ്രീധരൻ, കുടുംബശ്രീ NULM സിറ്റി മിഷൻ മാനേജർ വിനു ടി.ബി, ശുചിത്വമിഷൻ യങ്ങ് പ്രൊഫഷണൽ സോണിയ എം എസ്, കില തീമാറ്റിക് എക്സ്പെ‌ർട്ട്‌ രാധിക രാജൻ, കെ എസ് ഡബ്ലിയു എം പി എഞ്ചിനീയർ ആൽവിൻ രാജു ഹരിതകർമ്മസേന കോർഡിനേറ്റർ ആര്യ ഇ.എ , ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ സ‌ജീഷ് എ.എസ്., സിനോ മരിയ , എന്നിവർ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!