Channel 17

live

channel17 live

നവ സമൂഹ നിർമിതിക്ക് യുവതയുടെ പങ്ക് നിർണായകംജോസ് കെ. മാണി MP

ചാലക്കുടി : നവസമൂഹ നിർമിതിയ്ക്ക് യുവജനങ്ങളുടെ നിസ്വാർത്ഥമായ പങ്കാളിത്തം അനിവാര്യമാണെന്ന് രാജ്യസഭാഗം ജോസ് കെ. മാണി Mp അഭിപ്രായപെട്ടു. അപരനെ സഹായിയ്ക്കുകയെന്നത് രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തകരുടെ മുഖമുദ്രയാകണം. ഭവനരഹിതർക്ക് താങ്ങായി നിൽക്കുന്ന യുവാഗ്രാമത്തിന്റെ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. മലയോര മേഖലയിലെ ജനങ്ങൾ ഭീതിയിലാണ്. വന്യമൃഗശല്യം അതിരൂക്ഷമാണ്. വനനിയമത്തിലെ അപ്രായോഗികമായ ഭാഗങ്ങൾ പൊളിച്ചെഴുതണം. മനുഷ്യന് സ്വസ്ഥമായി ജീവിയ്ക്കാൻ സർക്കാരുകൾ അവസരമുണ്ടക്കണമെന്നും ജോസ് കെ. മാണി അഭിപ്രായപെട്ടു. യുവഗ്രാമം ജോഭവൻ താക്കോൽദാനം നിർവഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.യുവഗ്രാമം ചെയർമാൻ ഡെന്നിസ് കെ. ആന്റണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. ജിജോ കണ്ടംകുളത്തി, കോടശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ കെ. പി ജെയിംസ്, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, അഡ്വ. പി. ഐ. മാത്യു,പോളി ഡേവിസ്, കെ. കെ. ടോമി, സി. കെ. സഹജൻ, കെ. ഒ. വർഗീസ്, പി. ബി. രാജു, സാജു തോമസ്, മനോജ്‌ നാല്പാട്ട്, വിൽ‌സൺ മഞ്ഞങ്ങ, പോൾ അരിമ്പിള്ളി, ജിനോ പ്ലാശ്ശേരി, ജോണി പറമ്പി, ജോസ് മാളിയേക്കൽ, ജാക്സൺ ലൂവിസ്, ബേബി തെക്കൻ, ബാബു മണിയ്ക്കത്തുപറമ്പൻ, എന്നിവർ പ്രസംഗിച്ചു. കുടിൽ രഹിത ചാലക്കുടിയെന്ന ആപ്തവാക്യവുമായി പ്രവർത്തിക്കുന്ന യുവാഗ്രാമത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനർഹമാണെന്നും അദ്ദേഹം പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!