അങ്കമാലി നഗരസഭ വാർഡ് 26 ൽ നവീകരിച്ച പറക്കുളം-ബസ്ലിക്ക ലിങ്ക് റോഡ് നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. വർഷക്കാലത്ത് യാത്ര ദുരിതമായിരുന്ന മണ്ണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച് ഗതാഗതം സുഗമമാക്കി തുറന്ന് കൊടുത്തപ്പോൾ നാളുകളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന ഭുരിതത്തിന് പരിഹാരമായി. പച്ച വിരിച്ച് കിടക്കുന്ന പാടത്തിന്റെ നടുവിലൂടെയുള്ള ഈ റോഡ് നഗരത്തിന്റെ അഴക് വർദ്ധിപ്പിയ്ക്കുന്ന നല്ലൊരു സഞ്ചാരപാതയായി മാറിയിരിയ്ക്കുകയാണ്. വാർഡ് കൗൺസിലറും വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റോസിലി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ റീത്ത പോൾ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ബാസ്റ്റിൻ ഡി പാറയ്ക്കൽ , സാജു നെടുങ്ങാടൻ , കൗൺസിലർമാരായ ലില്ലി ജോയി, ജിത ഷിജോയി,സിനി ടീച്ചർ ,കില കോർഡിനേറ്റർ പി.ശശി , ജോസ് മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
അങ്കമാലി നഗരസഭ പറക്കുളം-ബസ്ലിക്ക ലിങ്ക് റോഡ് ഉൽഘാടനം ചെയ്തു
