യോഗം പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എ നദീർ ഉദ്ഘാടനം ചെയ്തു .
യൂത്ത് കോൺഗ്രസ് പുത്തൻചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര ശരത് ലാൽ കൃപേഷ് രക്തസാക്ഷിദിനത്തിൽ
അനുസ്മരണവും പുഷ്പാർച്ചനയും മങ്കിടി ജംഗഷനിൽ നടത്തി യൂത്ത് കോൺഗ്രസ്സ് പുത്തൻചിറ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഉമേഷ് കെ. വർമ്മ അദ്ധ്യക്ഷത വഹിച്ചു .യോഗം പുത്തൻചിറ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വി.എ നദീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി.എസ് അരുൺ രാജ് അനുസ്മരണം പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മാരായ ടി.എസ് ഷാജി , ജിജോ അരിക്കാൻ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് സി.കെ രാഘവൻ, ജെറോം എന്നിവർ പ്രസംഗിച്ചു . യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കെ.പി പ്രജീഷ് ,സിജിൻ, കൃഷ്ണപ്രസാദ് എന്നിവർ നേതൃത്വം നൽകി.