സലീഷ് നനദുർഗ്ഗയെ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
തുടർച്ചയായി പതിനാലു മണിക്കൂറിലധികം സോപാനസംഗീതം ആലപിച്ചു കൊണ്ട് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ഫോറം ഏഷ്യൻ റെക്കോർഡ് നേട്ടം കൈവരിച്ച് ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായ സലീഷ് നനദുർഗ്ഗയെ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ടൗൺ മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത് ഉപഹാരം കൈമാറി. നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയബാലൻ, അരുൺ ഗാന്ധിഗ്രാം, മണ്ഡലം ഭാരവാഹികളായ ജെറോൺ എം ജെ, അഷ്കർ സുലൈമാൻ, ഗിഫ്റ്സൺ ബിജു, ബൂത്ത് പ്രസിഡണ്ടുമാരായ ഡേവിസ് ഷാജു മനോജ്, ക്രിസ്റ്റോ ജോൺ, ശ്രീജിത്ത്, സതീഷ്, സന്തോഷ് ആലുക്ക തുടങ്ങിയവർ പങ്കെടുത്തു.