സെൻ്റ് ജോസഫ്സ് കോളേജിൽ മനശാസ്ത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ കാനഡയിൽ കിഡ്സ് ഓട്ടിസം ആൻഡ് ബിഹേവിയർ തെറാപ്പിസ്റ്റുമായ മേരിമോൾ ചാക്കോച്ചൻ വിഷയാവതരണം നടത്തി.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ മന:ശാസ്ത്ര വിഭാഗം ‘ഓട്ടിസം – കരുതലും കൈത്താങ്ങും ‘ എന്ന വിഷയത്തെ ആസ്പദമാക്കി അന്താരാഷ്ട്ര സെമിനാർ നടത്തി. സെൻ്റ് ജോസഫ്സ് കോളേജിൽ മനശാസ്ത്ര വിഭാഗം പൂർവ്വ വിദ്യാർത്ഥിനിയും ഇപ്പോൾ കാനഡയിൽ കിഡ്സ് ഓട്ടിസം ആൻഡ് ബിഹേവിയർ തെറാപ്പിസ്റ്റുമായ മേരിമോൾ ചാക്കോച്ചൻ വിഷയാവതരണം നടത്തി. കോളേജ് സ്വാശ്രയവിഭാഗം കോഓർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസ അർപ്പിച്ച് സംസാരിച്ചു .ചടങ്ങിൽ മന:ശാസ്ത്ര വിഭാഗം അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.