കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഒളരിക്കരയിലെ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൻ്റെ ഒളരിക്കരയിലെ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഉദ്ഘാടനം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് അധ്യക്ഷനായി. ഓണം മേള 2023 സമ്മാനപദ്ധതിയുടെ സമ്മാനവിതരണം ഖാദി ബോർഡ് മെമ്പർ കമല സദാനന്ദൻ നിർവഹിച്ചു. കേരളം ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി രതിഷ്. കെ.എ. സ്വാഗതം ആശംസിച്ചു. ആദ്യവില്പന കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ.ഷാജൻ നിർവഹിച്ചു. ഖാദി ബോർഡ് മെമ്പർ എസ്.ശിവരാമൻ, ഖാദി ബോർഡ് ഡയറക്ടർമാരായ ഗിരീഷ് കുമാർ കെ.വി, സുധാകരൻ സി, ഖാദി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ശിവദാസൻ പി.എസ്, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രോജക്ട് ഓഫീസർ എസ്.സജീവ് തുടങ്ങിയവർ പങ്കെടുത്തു.