Channel 17

live

channel17 live

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കെ.ജി.ഒ.എ

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം നവനീതകൃഷ്ണൻ.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് മിനി.എസ് അധ്യക്ഷത വഹിച്ചു.16 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
ഇരിങ്ങാലക്കുട അയ്യാങ്കാളി സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻ ജില്ലാ പഞ്ചായത്ത് അംഗവും കൊരട്ടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനുമായ അഡ്വ.കെ.ആർ.സുമേഷ് “ഇന്ത്യ എൻ്റെ രാജ്യം ” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. CITU ഏരിയ സെക്രട്ടറി കെ.എ.ഗോപി പൊതു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് മിനി. എസ് സ്വാഗതവും ഏരിയ സെക്രട്ടറി സനൂപ്. എ.വി നന്ദിയും പറഞ്ഞു
ഭാരവാഹികൾ:
മിനി. എസ് (പ്രസിഡൻ്റ്)
ദീപ.വി.ആർ, ബ്ലിസൺ.സി.ഡേവിസ് (വൈസ് പ്രസിഡൻ്റുമാർ)
സനൂപ് എ.വി (സെക്രട്ടറി)
ജിതിൻ.ജി, നിഖിൽ.കെ.കെ (ജോ.സെക്രട്ടറിമാർ)
സന്തോഷ്.എം.പി (ട്രഷറർ)
സൈബുന്നിസ.എൻ.എ (വനിത കൺവീനർ)
ഡോ.ജിഷ്ണു.വി.പി ( സാംസ്കാരിക വേദി കൺവീനർ)

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!