കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റും ടെക്ബൈഹാർട്ടും സംയുക്തമായി നടത്തിയ അവബോധ സെമിനാർ ഒല്ലൂർ എ എസ് പി മുഹമ്മദ് നദീം ഐ പി എസ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: കേരള ഹാക്ക് റൺ തൃശൂർ മേഖലാ ഉദ്ഘാടനം ഇരിങ്ങാലക്കുട സെൻറ്. ജോസഫ്‌സ് കോളേജിൽ നടന്നു. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെന്റും ടെക്ബൈഹാർട്ടും സംയുക്തമായി നടത്തിയ അവബോധ സെമിനാർ ഒല്ലൂർ എ എസ് പി മുഹമ്മദ് നദീം ഐ പി എസ് ഉദ്ഘാടനം ചെയ്തു. സൈബർ സെക്യൂരിറ്റിയും എത്തിക്കൽ ഹാക്കിങ്ങും എന്ന വിഷയത്തിലായിരുന്നു സെമിനാർ.
ഇന്നത്തെ പരസ്പരബന്ധിതമായ ലോകത്ത് വർദ്ധിച്ചു വരുന്ന സൈബർ ഭീഷണികളെ പ്രതിരോധിക്കുന്ന രണ്ടു മേഖലകളാണ് സൈബർ സെക്യൂരിറ്റിയും എത്തിക്കൽ ഹാക്കിങ്ങുമെന്നു അദ്ദേഹം പറഞ്ഞു. ടെക് ബൈ ഹാർട്ടിൻ്റെ ഡയറക്ടറും ചെയർമാനും ആയ ശ്രീനാഥ് ഗോപിനാഥ് കേരള ഹാക് റണ്ണിൻ്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
വിവര സാങ്കേതിക വിദ്യ വളർന്നു വരുമ്പോൾ പുതുതലമുറക്ക് സൈബർ ഭീഷണികളെ കുറിച്ചുള്ള അവബോധം നൽകേണ്ടത് അത്യാവശ്യമായ തുകൊണ്ടാണ് കോളേജ് തലങ്ങളിൽ ഈ വിഷയത്തിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ:സിസ്റ്റർ ബ്ലെസി അധ്യക്ഷ പ്രസംഗവും സെൽഫ് ഫിനാൻസിങ് പ്രോഗ്രാം കോഡിനേറ്റർ ഡോ:സിസ്റ്റർ.റോസ് ബാസ്റ്റിൻ സൈബർ സെക്യൂരിറ്റിയെ കുറിച്ച് മുഖ്യ പ്രഭാഷണവും നടത്തി. കേരള ഹാക് റൺ ക്യാപ്റ്റൻ ഷക്കീൽ അഹമ്മദ് ,ധനൂപ് ആർ ,ആസാദ് എന്നിവർ സെമിനാർ നടത്തി. വകുപ്പ് മേധാവി രീഷ പി.യു സ്വാഗതവും പ്രോഗ്രാം കൺവീനർ ജാസ്മിൻ ജോസ് നന്ദി പ്രകാശനവും നടത്തി.