പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
മുരിയാട് ഗ്രാമപഞ്ചായത്ത് രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി ഹരിതകര്‍മ്മ സേനയ്ക്ക് ട്രോളിയും സോര്‍ട്ടിംഗ് ടേബിളും കൈമാറി. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി പ്രശാന്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.യു വിജയന് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ നികിത അനൂപ്, മനീഷ മനീഷ്, ഹരിത കര്‍മ്മസേന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ അസിസ്റ്റന്റ് സെക്രട്ടറി പി.ബി ജോഷി സ്വാഗതവും നിറവ് കോഡിനേറ്റര്‍ സ്മൈലീന നന്ദിയും പറഞ്ഞു.