മാള: പരിശീലനം പൂർത്തിയാക്കിയ SPC കേഡറ്റുകളുടെ പാസ്സിങ്ങ് ഔട്ട് പരേഡിൽ MLA VR സുനിൽ കുമാർ കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. പുത്തൻച്ചിറ GVHSS, കുഴിക്കാട്ടുശ്ശേരി St Marys GHSS, പാലിശ്ശേരി SNDPHSS എന്നീസ്കൂളുകളിലെ 132 കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡാണ് പുത്തൻച്ചിറ GVHSS സ്കൂൾ മൈതാനത്ത് അരങ്ങേറിയത്. മാള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു ബാബു, പുത്തൻച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റോമി ബേബി, അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് PV വിനോദ് എന്നിവർ പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ച കേഡറ്റുകൾക്ക് സമ്മാനദാനം നടത്തി. പ്രധാന അദ്ധ്യപകരായ KK സുരേഷ്, സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ED ദീപ്തി, അദ്ധ്യാപകരായ MP അനിൽ കുമാർ, ലിജി ആൻറണി, KP ഉപേന്ദ്രൻ എന്നിവർ സംസാരിച്ചു. SPC പരിശീലകരായ മാള സബ്ബ് ഇൻസ്പെക്ടർ CK സുരേഷ്, ചന്ദ്രശേഖരൻ, CPO അനീഷ്, KK ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ MLA അനമോദിച്ചു.
സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസ്സിങ്ങ് ഔട്ട് പരേഡ്
