ബയോ ബിന്നുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ നിര്‍വ്വഹിച്ചു.
മാലിന്യരഹിത പഞ്ചായത്ത് എന്ന ആശയം മുന്‍നിര്‍ത്തി മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ ഇരുന്നൂറോളം ഭവനങ്ങളില്‍ ബയോ ബിന്‍ വിതരണം ചെയ്തു. 16 വാര്‍ഡുകളില്‍ നിന്നായി ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ് പ്രകാരമുള്ള 200 ഓളം വീടുകളിലേയ്ക്കുള്ള ബയോ ബിന്നുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹന്‍ നിര്‍വ്വഹിച്ചു.
1820 രൂപ വില വരുന്ന ബിന്നുകള്‍ 182 രൂപയ്ക്കാണ് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. അടുക്കളയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് വളമാക്കി മാറ്റാനും അതുവഴി ജൈവ പച്ചക്കറി ഉല്‍പ്പാദനം ഓരോ ഭവനങ്ങളിലും കാര്യക്ഷമമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബയോ ബിന്നുകളുടെ നാലാം ഘട്ട വിതരണ ചടങ്ങില്‍ മടക്കത്തറ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാവിത്രി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന്മാരായ പുഷ്പ ചന്ദ്രന്, മിഥുന് തിയ്യത്തുപറമ്പില്‍, മെമ്പര്‍മാരായ സോഫി സോജന്, ജൈയ്മി ജോര്‍ജ്, ജിന്‍സി ഷാജി, സജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.