Channel 17

live

channel17 live

മണലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ക്ലാസ് റൂം തുറന്നു

മണലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ ക്ലാസ് റൂം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്രശിക്ഷാ കേരള പദ്ധതിയിലൂടെ 11.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ക്ലാസ് റൂം നിര്‍മിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ തെക്കത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശിധരന്‍ മുഖ്യാതിഥിയായി. എസ് എസ് കെ ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍. ജെ. ബിനോയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തംഗം വി. എന്‍. സുര്‍ജിത്ത്, എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എന്‍. കെ. രമേഷ്, ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. കെ ഉമാദേവി, അദ്ധ്യാപക പ്രതിനിധി കെ. ആര്‍. ബിന്ദു ഒഎസ്എ പ്രസിഡന്റ് എം. ആര്‍. മോഹനന്‍, വികസന സമിതി ചെയര്‍മാന്‍ ടി.വി. ഭുവനഭാസ്, പി.ടി.എ പ്രസിഡന്റ് സിന്ധു സുരേഷ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ജോണ്‍ ഫെലിക്‌സ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!