വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്താ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ബിജെപി അംഗം ശ്രീജിത്ത് മണ്ണായി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റിക്ക് പ്രതിഷേധ പ്രകടനം നടത്തി.
പടിയൂർ :പടിയൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പറും ബി ജെ പി അംഗവുമായ ശ്രീജിത്ത് മണ്ണായി വനിത ഡോക്ടറെ കൈയ്യേറ്റം ചെയ്തതിനെ തുടർന്ന് പോലീസ് അനന്തര നടപടികൾ എത്രയും എടുക്കുകയും തുടർന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽഡിഎഫ് പടിയൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം എടതിരിഞ്ഞി സെൻററിൽ നിന്ന് ആരംഭിച്ചു നിലമ്പതിയിൽ സമാപിച്ചു. എൽഡിഎഫ് നേതാക്കളായ പി.എ രാമാനന്ദൻ , വി.ആർ രമേഷ്, സി.ഡി സിജിത്ത്, ടി.വി വിബിൻ, കെ.എ സുധീർ, മിഥുൻപോട്ടക്കാരൻ, എം.എ ദേവനന്ദൻ എന്നിവർ നേതൃത്വം നൽകി.