മാള ഗ്രാമപഞ്ചായത്ത് 2 ആം വാർഡിൽ കുണ്ടായി ആനപ്പാറ റോഡ് നവീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. ഡേവിസ് നിർവഹിച്ചു. 37.5 ലക്ഷം രൂപയാണ് ജില്ലാപഞ്ചായത്ത് ഇതിനായി അനുവദിച്ചത്. മാള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ബാബു അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡൻ്റ് ടി. പി. രവീന്ദ്രൻ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാരായ ജയ ബിജു ,ജിജു മാടപിള്ളി, നബീസത്ത് ജലീൽ, ബ്ലോക്ക് മെമ്പർ ജുമൈല സഗീർ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു അശോക്, വാർഡ് മെമ്പർ എം. യു. ബിനിൽ എന്നിവർ പ്രസംഗിച്ചു.
റോഡ് നവീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി. കെ. ഡേവിസ് നിർവഹിച്ചു
