മേലൂർ: നിർമ്മല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ ‘ജോബത്തോൺ’ – മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നായി പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസ്, ടാറ്റാ മോട്ടോഴ്സ്, നിപ്പോൺ ടൊയോട്ട, ഇന്റോൺ കിയ, അറ്റീസ്, ബൈ അഞ്ജലി, ഇസാഫ്, ഗ്രേപ് വൈൻ തുടങ്ങി അൻപതോളം കമ്പനികൾ പരിപാടിയിൽ ഭാഗമായി. നിർമ്മല ഇൻസ്റ്റിറ്റ്യൂഷനൊപ്പം മറ്റ് കോളേജുകളിലെയും വിദ്യാർത്ഥികൾ ജോബ് ഫെയറിൽ പങ്കെടുത്തു. എഞ്ചിനീയറിംഗ്, ബിസിനസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം, കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്, ട്രാവൽ ആൻഡ് ടൂറിസം, ഇംഗ്ലീഷ്, ഫുഡ് ടെക്നോളജി, മൾട്ടിമീഡിയ, പോളി ടെക്‌നിക് എന്നീ വിഷയങ്ങളിലെ അവസാനവർഷ വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. മുൻ എംപ്ലോയ്മെന്റ് ഓഫീസർ (വൊക്കേഷണൽ ഗൈഡൻസ്, തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസ്) ശ്രീ. ഹംസ വി എം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നിർമ്മല ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻസിന്റെ ഡയറക്ടർ ഓഫ് സ്റ്റുഡൻറ് എക്സ്പീരിയൻസ് ശ്രീ. വർഗീസ് സജീവ് വട്ടോളി, പ്രിൻസിപ്പൽ ഡോ. ഷാജു ഔസേപ്പ്, ശ്രീമതി. ആൻ മേരി എന്നിവർ സന്നിഹിതരായി.
‘ജോബത്തോൺ’
