അന്നം നൽകുന്ന നടയാണ് ലോപിച്ച് “അന്നമനട” ആയത് എന്നൊരു വിശ്വാസം ഉണ്ട്. എന്തായാലും ഈ പേര് അന്വർത്ഥമാവുകയാണ് അന്നമനടയിലെയോഗക്ഷേമസഭാപ്രവർത്തകരിലൂടെ. കഴിഞ്ഞ 12 മാസവും മുടങ്ങാതെ പൊതിച്ചോറ് തയ്യാറാക്കി കൊരട്ടി പാഥേയത്തിൽഎത്തിച്ച് ഇവർ അനുകരണീയ മാതൃക സൃഷ്ടിച്ചിരിയ്ക്കുകയാണ്.പുണ്യ പാഥേയ പദ്ധതി ഒരു വർഷം പിന്നി ടുമ്പോൾ മൊത്തം754 പൊതി ചോറ് ഇവർ സംഘടിപ്പിച്ച് കൈമാറി.2023 മാർച്ചിൽ 50 പൊതിച്ചോറ്എത്തിച്ച്കൊടുത്തുകൊണ്ടായിരുന്നുതുടക്കം.ഈഫെബ്രുവരിയിൽ 135 പൊതിച്ചോറ് എത്തിച്ചു.
അധ്യാപകനായ ദിപു മംഗലം ആണ് ഇത്തരമൊരു ആശയം ഉപസഭയിൽ അവതരിപ്പിച്ചത്. സഭാ ഭാരവാഹികളും വനിതാ യുവജന വിഭാഗങ്ങളും ആവേശ പൂർവ്വം അത് ഏറ്റെടുക്കുകയായിരുന്നു.മാസത്തിൽ ഒരു ദിവസം സഭാoഗങ്ങളുടെ വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷണം ശേഖരിച്ച് എത്തിക്കുകയാണ്.ഉപസഭ കോഓർഡിനേറ്റർ മംഗലപ്പിള്ളി വിഷ്ണു,പ്രസിഡന്റ് രജീഷ് ചെറുതോട്ടം,സെക്രട്ടറി പ്രശാന്ത് മാപ്രാമ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകുന്നു.
ഒരു വർഷമായി അന്നമനടയിൽ നിന്ന്പാഥേയത്തിൽ അന്നം എത്തിച്ച് യോഗക്ഷേമ സഭ
