വിവിധതരം നാടൻ വിത്തിനങ്ങളുടെയും ജൈവ ഉൽപന്നങ്ങളു ടെയും പ്രദർശനവും വിപണനവും ഒരുക്കി ക്കൊണ്ട് ഈ വർഷ വും വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വിത്തുൽസവം ആരംഭിച്ചു. പരിപാടികൾ സാലിം അലി ഫൗണ്ടേഷനും വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തും സംയു ക്തമായാണ് സംഘടിപ്പിക്കുന്നത്. കാലവും കൃഷിയും, ഞാറ്റുവേലകൃഷി, ചെറുധാന്യങ്ങളുടെ പാചകകളരി,കാർബൺ ന്യൂട്രൽ അടുക്കള, കാച്ചിലുകളുടെ ശാസ്ത്രീയ ഗുണങ്ങൾ,തീയില്ലാത്ത ഭക്ഷണ ത്തിലൂടെ ആരോഗ്യം ഇങ്ങനെ വിവിധ വിഷ യങ്ങളെക്കുറിച്ചുള്ള സെമിനാറുകളും പരിപാടിയുടെ ഭാഗമാണ്.
പുള്ളുവൻ പാട്ടോടെ ആരംഭിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ് അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയല ക്ഷ്മി വിനയചന്ദ്രൻ വിത്തുത്സവം ഉദ്ഘാ ടനം ചെയ്തു .പ്രശസ്ത സിനിമാതാര വും കർഷകനുമായ അനൂപ് ചന്ദ്രൻ വിശി ഷ്ടാതിഥിയായി പങ്കെ ടുത്ത് മുഖ്യപ്രഭാഷണം നടത്തി.കൃഷി വകുപ്പ് , ഗ്രാമ പഞ്ചായത്ത് ഉദ്യോഗ സ്ഥർ ത്രിതല തദ്ദേശ ഭരണ സ്ഥാപന ജന പ്രതിനിധികൾ, കർഷ ക പ്രതിനിധികൾ, കർ ഷകർ സാലിം അലി ഫൗണ്ടേഷൻ ചെയർ മാൻ ഡോ: വി.എസ്. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളാങ്ങല്ലൂരിൽ വിത്തുൽസവം ആരംഭിച്ചു
