എളവള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വ്വഹിച്ചു.
എളവള്ളി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം മുരളി പെരുനെല്ലി എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എ ആസ്തി വികസന പദ്ധതിയില്‍ നിന്ന് 70 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. നിലവിലെ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ മുകള്‍ നിലയിലായി ജനകീയാസൂത്രണ രജത ജൂബിലി സ്മാരകമായാണ് ഹാള്‍ നിര്‍മ്മിക്കുന്നത്. രണ്ട് വലിയ ഹാളുകള്‍, ഒരു യൂട്ടിലിറ്റി റൂം, വരാന്ത, സ്റ്റെയര്‍, സ്റ്റെയര്‍ റൂം തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിര്‍മ്മാണം.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍ മുഖ്യാതിഥിയായി. ജനപ്രതിനിധികളായ ബിന്ദു സത്യന്‍, ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, എം.ബി. ജയ, സെക്രട്ടറി തോമസ് രാജന്‍, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീല മുരളി, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.