നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
എളവള്ളി-കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മറ്റം-ചേലൂർ-വാക റോഡിൻ്റെ നിർമ്മാണം ആരംഭിച്ചു. നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്- വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
3.91കോടി രൂപ വകയിരുത്തി ബി.എം.ബി.സി. നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. റോഡിൻ്റെ വീതി അഞ്ച് മീറ്ററായി ടാറിങ് പൂർത്തീകരിക്കും. 670 മീറ്റർ കാന നിർമ്മാണം, രണ്ട് കലുങ്കുകളുടെ നിർമ്മാണം, ഐറിഷ് ഡ്രെയിൻ, കവർ സ്ലാബ് നിർമ്മാണം, റോഡ് സുരക്ഷാ ക്രമീകരണങ്ങളായ പേവ്മെൻ്റ് മാർക്കിംഗ്, റിഫ്ലക്റ്റീവ് സ്റ്റഡ്സ്, റിഫ്ലക്റ്റീവ് ടൈൽസ്, ഡിലിനീറ്റർ പോസ്റ്റ്, ദിശാബോർഡുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് നിർമ്മാണം.
ചടങ്ങിൽ മുരളി പെരുനെല്ലി എം. എൽഎ അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ, എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ്, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ എന്നിവർ മുഖ്യാതിഥികളായി.
ജനപ്രതിനിധികളായ ഷാലി ചന്ദ്രശേഖരൻ, രാജി മണികണ്ഠൻ, പി.എം.അബു, ചാവക്കാട് പൊതുമരാമത്ത് റോഡ്സ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി. മാലിനി, അസിസ്റ്റന്റ് എൻജിനീയർ സജിത്ത് മോഹൻദാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.