ചാലക്കുടി : കേരളത്തിലെ വിദ്യാലയങ്ങളിലെയും കലാലയങ്ങളിലെയും സമാധാന അന്തരീക്ഷം ഇടതു പക്ഷം ഇല്ലാതാക്കിയെന്നും എല്ലാ അക്രമങ്ങൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ബെന്നി ബഹന്നാൻ എം പി ആരോപിച്ചു . ശമ്പളവും പെൻഷനും കൊടുക്കാൻ വരെ പണം ഇല്ലാത്ത രീതിയിൽ സർക്കാർ ഖജനാവ് കാലിയായതിന് പ്രധാന കാരണം സർക്കാരിന്റെ ധൂർത്താണ് എന്നും എം പി പറഞ്ഞു . കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും എം വി ഡാനിയൽ മാസ്റ്റർ അധ്യാപക അവാർഡ് വിതരണ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പ്രവീൺ എം കുമാർ അധ്യക്ഷനായിരുന്നു .
കെ പി എസ് ടി എ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ഷാഹിദ റഹ്‌മാൻ മുഖ്യാതിഥിയായിരുന്നു . ‘എം വി ഡാനിയൽ മാസ്റ്റർ അനുസ്മരണ പ്രഭാഷണം ‘ മുൻ സംസ്ഥാന സെക്രട്ടറി പി കെ ജോർജ്ജ് നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സാജു ജോർജ്ജ് , എക്സിക്യൂട്ടീവ് അംഗം എം ജെ ഷാജി , തൃശൂർ റവന്യൂ ജില്ല പ്രസിഡണ്ട് പി കെ ജയപ്രകാശ് , എം ആർ ആംസൺ , സി .നിധിൻ ടോണി , ആന്റോ പി തട്ടിൽ , സി ജെ ദാമു , സുരേഷ് കുമാർ , എൻ പി രജനി ,
, ബി ബിജൂ , വിൽസൻ മാമ്പിള്ളി , പി എസ് ഉണ്ണികൃഷ്ണൻ , പി യു രാഹുൽ എന്നിവർ പ്രസംഗിച്ചു .